
ചില ആളുകള്‍ ഇങ്ങനെ ആണ് പുറമേ കോണ്‍ക്രീറ്റ് പോലെ പരുക്കന്‍ ആയാലും ഉള്ളു നിറയെ ചേമ്പിലയില്‍പൊതിഞ്ഞ പോലെയുള്ള സ്നേഹം ആയിരിക്കും.. പക്ഷെ ആഹ് സ്നേഹം കാണണം എങ്കില്‍ നമ്മള്‍ ഒരു പാട് വെയിറ്റ് ചെയ്യണം...ഇത്തരത്തില്‍ ഉള്ള എന്‍റെ ഒരു friendine ഞാന്‍ എവിടെ പരിചയപെടുത്തുന്നു, പേര് 'ഭീമന്‍ രഘു'. EEE departmentile നോണ്‍-കോഴി associationte ശകതനായ പോരാളി, ഗേള്‍ എന്ന് കേട്ടാല്‍ തെറിപറയുന്നവന്‍, Girlsine കണ്ടാല്‍ പിന്നെ കൊടുങ്ങലൂര്‍ ഭരണി പാട്ട് നടത്തുന്നവന്‍, അങ്ങനെ ഒരു പാട് വിശേഷണങ്ങള്‍ ഉണ്ട് ഈ ചങ്ങാതിക്ക്. ഈ സ്വഭാവം കൊണ്ടേ തന്നെ കോളേജിലെ ഒരുമാതിരി പെട്ട girls ഒന്നും അവനെ നോക്കുക പോലും ഇല്ല !
ബട്ട് ഒരു നാള്‍ വിധി എന്ന കത്തി അവന്‍റെ imagine കഷണം കഷണം ആയി വെട്ടി നുറുക്കി, അവന്‍റെപതനത്തിനായി കാത്തിരുന്ന ഏല്ലാവര്‍ക്കും അങ്ങനെ ആഹ് ദിവസം ഒരു അവിസ്മരനിയമായ ദിവസവും, അവനു അത് അവന്‍റെ നോണ്‍-കോഴി imaginte ശവമടക്ക് ദിവസവും ആയിരുന്നു.
നമുക്ക് ആഹ് ദിവസത്തിലേക്ക് ഫെരാരി കാറിന്‍റെ വേഗത്തില്‍ കയറി ചെല്ലാം പക്ഷെ അതിനു മുന്‍പേ ചില മുന്‍കരുതലുകള്‍..
1) ഈ സംഭവം എനിക്ക് കേട്ടറിവ് മാത്രം ഉള്ളതാണ്..
2) യഥാര്‍ത്ഥ സംഭവവും ഇതും ആയി യാതൊരു ബന്ധവും ഇല്ലെങ്കില്‍ ഞാനോ എന്റെ ഈ പാവപെട്ട ബ്ലോഗോഉത്തരവാതികള്‍ അല്ല.
-----------------------------------------------------------------------
പതിവുപോലെ ഭീമന്‍ രഘു ക്ലാസ്സില്‍ ഒരു പാട് ചിന്തകളും ആയി ഇരിക്കുക ആണ്, നമുക്ക് അവന്‍റെ ചിന്തകളിലുടെ ഒന്ന് കയറി ഇറങ്ങി വരാം..
'hmm.. ഇനി 1.3 കൊല്ലം കുടി, അത് കഴിഞ്ഞാല്‍ തന്റെ ഈ കോളേജ് ജീവിതത്തിനു തിരശില വീഴുകയാണ്, അത് കഴിഞ്ഞാല്‍ പിന്നെ............ ?.'
അവന്‍റെ നോട്ടം അവന്‍റെ തൊട്ടു സൈഡില്‍ ആയി ഇരിക്കുന്ന രോഹിനിയിലേക്ക് പോയി...
'ഇനിയും ഞാന്‍ അത് പറയാതിരിക്കുനത്തില്‍ അര്‍ഥം ഉണ്ടോ ? എന്നായാലും പറയണം എന്ന് വിചാരിച്ചതാണ്.. അവളെ നഷ്ട്ടപെടതിരികാന്‍ വേണ്ടി ആണ് താന്‍ മറ്റു പെങ്കുട്ടികളോടെ മിണ്ടാതിരുനത്, അവരോടൊക്കെ RUF ആയി പെരുമാറിയത്, പഷേ അവയൊക്കെ അവളിലെകുള്ള ദുരം കൂട്ടിയതെ ഉള്ളു. ഇനിയും അത് തുറന്നു പറഞ്ഞില്ലെങ്കില്‍ പിന്നെ താന്‍ എന്തിനു ജീവിച്ചിരിക്കണം? ബട്ട് പറഞ്ഞാല്‍ പ്രശ്നം ആകുമോ ?'
ഈ വക ചിന്തകളാല്‍ അവന്‍റെ മനസ് സുനാമി വന്ന കടലുപോലെ ആടി ഉലയുകയായിരുന്നു, ഒന്നാമത് അവനു ഈഫീല്‍ഡില്‍ അത്ര experiance ഇല്ല, രണ്ടാമത് അവന്‍റെ നോണ്‍ - കോഴി ഇമേജ് പ്രോബ്ലം. അങ്ങനെ നീണ്ടചിന്തകള്‍ക്കിടയില്‍ അവന്‍ തീരുമാനിച്ചു എങ്ങനെ എങ്കിലും തന്‍റെ ഇഷ്ട്ടം അവളെ ഇന്ന് അറിയിക്കണം. പെട്ടെനാണ് അവന്‍റെ മനസ്സില്‍ ഒരു ഐഡിയയുടെ ഒരു ലഡ്ഡു പൊട്ടിയത് (bsnl, vodafone, airtel..etc. തുടങ്ങിയക്ഷെമിക്കുക),
അവന്‍ അവളുടെ ഒരു notebook അങ്ങനെ മോഷ്ട്ടികുന്നു, അതിലുടെ അവന്‍ തന്‍റെ പ്രണയം അവളെഅറിയികാം എന്ന് തീരുമാനിച്ചു (ഇ-മെയില്‍, sms, തുടങ്ങിയവ ഒന്നും അപ്പോള്‍ പാവത്തിന്റെ മനസ്സില്‍വനില്ല).. അവന്‍ അങ്ങനെ വായെ കൊള്ളാത്ത dialogues അവളുടെ നോട്ടില്‍ കുറിച്ച് വച്ച് ... പിന്നെ അവളുടെഹൃദയത്തെ കൊളുത്തിവലിക്കാന്‍ ആയി ഐ ലവ് യു എന്നും അവന്‍ മനോഹരമായി എഴുതി ചേര്‍ത്തു.
പെട്ടെനാണ് രോഹിണി അവന്‍റെ മുന്‍പില്‍ ഇരുന്ന രാഹുലിനോട് ചോതിച്ചത് ..
"ഡാ എന്‍റെ നോട്ട് നീ എടുത്തോ ?"
രാഹുല്‍: "സ്വന്തമായി പേന ഇല്ലാത്ത എനിക്ക് എന്തിനാ നിന്‍റെ നോട്ട് ?.. പോയി വേറെ വല്ലോരോടും ചോതിക്കു.. നാശം ബാക്കി ഉള്ളോരെ ഒന്ന് ഉറങ്ങാനും സമ്മതികില്ല...&*#@! "..
രാഹുല്‍ പുറകോട്ടു തിരിഞ്ഞു നോക്കിയപ്പോള്‍ ദാ നമ്മുടെ കഥനായകന്റെ കയ്യില്‍ അവളുടെ നോട്ട്..
രാഹുല്‍: "എടാ ശവമേ നിനക്കെന്തിനാ അവളുടെ നോട്ട് ?.*&%$#... ഇങ്ങു താടാ", എടി രോഹിണി ഇന്ന നിന്‍റെ കോപ്പ് അല്ല നോട്ട്..."
പെട്ടെനാണ് രാഹുല്‍ ഭീമന്‍ രഘു അതില്‍ കുത്തി കുറിചിട്ടിരികുന്ന dialoguesum ഒപ്പം അടിപൊളി designil എഴുതിയ ഐ ലവ് യുവും കണ്ടത്...
പിന്നെ നടന്നതെല്ലാം ചരിത്രം ആണ്... രാഹുല്‍ അവനു പറ്റാവുന്ന എല്ലാരേം വിളിച്ചു കാര്യം പറയുന്നു, രോഹിന്യേ കളിയാക്കുന്നു, ഭീമന്‍ രഘുവിനെ കോഴി വിളികള്‍ കൊണ്ട് എല്ലാരും മുടുന്നു.. വിവരമറിഞ്ഞ്കമ്പ്യൂട്ടര്‍ ലാബില്‍ നിന്ന് വരെ ആളുകള്‍ ഓടി വരുന്നു, ഒപ്പം നോണ്‍-കോഴി അസോസിയേഷന്‍ ഭാരവാഹികളും, കിട്ടിയ തെളിവുകളുടെയും സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തില്‍ ഭീമന്‍ രഘുവിനെ സംഘടനയില്‍ നിന്നുംപുറത്താക്കുന്നു... അങ്ങനെ കോളേജില്‍ ആകെ പൊടി പുരം..
എല്ലാ കളിയാക്കലുകള്‍ക്കും ഒടുവില്‍ അവന്‍ സ്വയം പറഞ്ഞു ...
'പ്രണയം പ്രശ്നമാണ് ഉണ്ണി , മിണ്ടാതിരികുനതല്ലോ സുഖപ്രഥം' __________________________________________________________________
P.S : ഈ വിവരം എന്നെ ആദ്യം അറിയിച്ച വിവേകിനോടും, ഈ സംഭവത്തെ കുറിച്ച് വിശദമായി ക്ലാസ്സ് എടുത്തു തന്ന രാഹുലിനും, കുടാതെ നോണ്‍-കോഴി associationum,ഈ സംഭവത്തെ ഒരു ചര്‍ച്ച വിഷയം ആക്കി തിര്‍ത്ത എന്‍റെ എല്ലാ കുട്ടുകാര്‍ക്കും ഞാന്‍ പ്രതേകം നന്ദി അറിയിച്ചു കൊള്ളുന്നു.




