Tuesday, April 23, 2013

സുഖമുള്ള ഓര്‍മകള്‍







ഒരു വര്‍ഷം ആകാന്‍ പോകുന്നു കോളേജ് ജീവിതം അവസാനിച്ചിട്ടു.. 4 വര്‍ഷങ്ങള്‍ കൂട്ടുകാരോടൊത്ത് കളിച്ചും, ലോകത്തുള്ള എല്ലാ അലമ്പ് പരിപാടികളും കാണിച്ചു അടിച്ചുപൊളിച്ചു നടന്ന ആഹ നാല് വര്‍ഷങ്ങള്‍ ജീവിതത്തില്‍ നിന്നും കൊഴിഞ്ഞു പോയിട്ട് ഒരു വര്‍ഷം ആകാന്‍ പോകുന്നു. പഴയ കൂട്ടുകാരൊന്നും ഇപ്പോള്‍ അടുത്തില്ല, എല്ലാവരും ഓരോ സ്ഥലത്ത് ഓരോ തിരക്കുകളില്‍...

ഇപ്പോഴും ചില സമയത്ത് മനസിലേക്ക് വരാറുണ്ട് ആഹ് സമയത്തെ ഓര്‍മകള്‍.. assignment, record എഴുതലുകള്‍, കോളേജ് അടികള്‍, ഗോസിപ്പുകള്‍, attendance ഇല്ലാതാതിന്റെയും ക്ലാസ്സില്‍ വൈകി  വന്നതിന്റെയും പേരില്‍ ക്ലാസിനു പുറത്തും ക്ലാസിനു ഉള്ളിലും പാടത്തു വെച്ച കോലം പോലെ നിന്നതും മറ്റും. അതെല്ലാം എന്നെനിക്കു നഷട്ടപെട്ട സുഖങ്ങള്‍ ആണിപ്പോള്‍.. തിരിച്ചു കിട്ടാത്ത, ഒരു ചെറിയ നഷ്ട്ടബോധത്തോടെ ഓര്‍ക്കാവുന്ന സുഖങ്ങള്‍..

വലിയൊരു എസ്സേ ടൈപ്പണം എന്ന് വിചാരിച്ചാണ് തുടങ്ങിയതെങ്കിലും അധികം ടൈപ്പാന്‍ കഴിയുനില്ല... പഴയ കാര്യങ്ങള്‍ എല്ലാം ഓര്‍ക്കുന്തോറും എന്തോ ഒരു വിഷമം പോലെ..

Tuesday, November 8, 2011

ഒരു അവധിക്കാല വിശേഷം



ഒരു വേനലവധിക്കാലം. പൊതുവേ ഒരിടത്തും അടങ്ങി ഒതുങ്ങി ഇരിക്കാന്‍ അന്നും എന്റെ മനസ്സ്‌ സമ്മതിച്ചിരുന്നില്ല.

അന്നത്തെ കാലത്ത്‌ കമ്പികൊണ്ടുണ്ടാക്കിയ പ്ലാസ്റ്റിക്കിന്റെ നൂലുകൊണ്ട്‌ നെയ്ത വട്ടത്തിലുള്ള കസേര വളരെ പ്രസിദ്ധമായിരുന്നു. അത്തരം ഒരു രണ്ടുമൂന്നെണ്ണം വീട്ടിലും ഉണ്ടായിരുന്നു. ആ കസേരക്ക്‌ പൊക്കം ഇച്ചിരി കുടുതലാണ്‌. യൂറോപ്യന്‍ ക്ലോസറ്റില്‍ ഇരിക്കുന്ന പോലെ വേണം അതിലിരിക്കാന്‍. ക്ലോസറ്റ്‌ പോലെ തന്നെ അതിന്റെ ഒത്ത നടുഭാഗത്ത്‌ നല്ലോരു ഓട്ടയാണ്‌. ആസനം ആ കുഴിക്കകത്തേക്ക്‌ വച്ച്‌ ഒന്നിരുന്നാല്‍ ലൂസ്‌ മോഷന്‍ വന്ന് യൂറോപ്യനില്‍ ഇരിക്കുന്ന അതേ സുഖമാണ്‌.

പക്ഷേ എനിക്ക്‌ അപ്പോ അങ്ങിനെ അതില്‍ ഇരിക്കാന്‍ ഉള്ള വലിപ്പം ഇല്ലായിരുന്നു. എന്നു വെച്ചാല്‍ ഞാന്‍ അതിലിരുന്നാല്‍ ഓട്ടവീണ ഷട്ടില്‍ ബാറ്റിനുള്ളിലൂടെ ഷട്ടില്‍ പുറത്തേക്ക്‌ പോണപോലെ ഞാന്‍ പോകും. ചെറിയ ചെക്കനായ എനിക്ക്‌ അന്നാ കസേരയില്‍ കയറുക എന്നത്‌ തെങ്ങുകയറുന്നതിലും മെനക്കേടായിരുന്നു. അതുകൊണ്ട്‌ തന്നെ എനിക്കതൊരു സര്‍ക്കസ്‌ കൂടാരം പോലെ എന്തോ ഒരു സാധനമായിരുന്നു.
പൊത്തിപ്പിടിച്ച്‌ അതിനുമുകളിലേക്ക്ക്‌ കയറും. എന്നിട്ട്‌ അതിന്റെ നടുവിലുള്ള തുള വഴി പുറത്തേക്ക്‌ ഊഴ്‌ന്നിറങ്ങും. പിന്നെ ഞാന്‍ പതിയെ സ്റ്റൈല്‍ മാറ്റി. ആദ്യം തല തുളയിലൂടെ പുറത്തേക്കിടും… പിന്നെ കയ്യ്‌… പിന്നെ കാലുകള്‍.. അങ്ങിനെ പതുക്കെ പതുക്കെ എലി പാമ്പിന്റെ വായില്‍ പോകുന്ന അതേ സ്പീഡില്‍ ഞാന്‍ പുറത്ത്‌ വരും. സംഭവം കെള്‍ക്കുന്ന അത്ര നിസ്സാരമായിരുന്നില്ല. നല്ല മെയ്‌ വഴക്കം ഉള്ളവര്‍ക്കേ അതു പറ്റൂ. ഞാന്‍ ആ തുളയിലൂടെ പുറത്തേക്ക്‌ കടക്കാന്‍ കാണിക്കുന്ന സര്‍ക്കസ്‌ കണ്ടാല്‍ ആരും ഒന്ന് പേടിക്കും… കയ്യും കാലും ഒക്കെ കൂടെ മിക്സ്‌ ആയി പരത്താന്‍ കിടക്കുന്ന പൊറോട്ട പോലെ ആകെ ഒരു കോമ്പ്ലക്സ്‌ പൊസിഷനില്‍ ആണേയ്‌ ആ സര്‍ക്കസ്‌.

ചെറിയ ബുദ്ധിയേ അന്ന് ഉള്ളെങ്കിലും, എന്റെയീ കസേര സര്‍ക്കസ്‌ ഒരു സംഭവമാണെന്നെനിക്ക്‌ മനസ്സിലായത്‌ എന്റെ കൂട്ടുകാരനോട് ഞാന്‍ ഇതു പറഞ്ഞപ്പോള്‍ അവന്റെ റിപ്ലേ കേട്ടാണ് . “ഡാ.. നീയിതെങ്ങെന്യാ ഉള്ളീക്കോടെ പുറത്തേക്ക്‌ വരുന്നേ ?… എനിക്ക്‌ പറ്റില്ലാലോ…”
ആ ഡയലോഗില്‍ ഞാന്‍ വീണു. താന്‍ ഒരു വെറും നിസ്സാരനല്ലെന്ന് അന്ന് ഞാന്‍ മനസ്സിലാക്കി.  പറമ്പില്‍ സൈക്കിള്‍ ചവിട്ടാനും, മരത്തില്‍ കേറാനും പോകാതെ ഞാന്‍ എന്റെ സമയം മുഴുവന്‍ കസേര സര്‍ക്കസിനായി ചെലവഴിച്ചു… ഞാന്‍ ശരിക്കും ഒരു പുലിയായി മാറുകയായിരുന്നു.

അങ്ങനെ എന്റെ ദിവസങ്ങള്‍ നീങ്ങിക്കൊണ്ടിരിക്കുമ്പോഴാണ്‌ വീട്ടില്‍ 4-5  visitors.. ഏതോ relatives ആണ്..  എന്റെ  സൈക്കിള്‍ കണ്ടപ്പോള്‍ അവരുടെ ഒപ്പം ഉണ്ടയുന്ന 3  പിള്ളേരും ഹാപ്പി ആയി . അതോട്‌ കൂടി ഹോം വര്‍ക്ക്‌ ചെയ്യാതെ ക്ലാസിന്‌ പുറത്ത്‌ നില്‍ക്കുന്നവനേപ്പോലെയായി ഞാന്‍. അവന്മാര്‍ ഫുള്‍ടൈം ആ സൈക്കിളില്‍ തന്നെയായിരുന്നു. ചെറുപ്രായത്തിലേ എന്റെ മനസ്സില്‍ പകയുടെ വിത്ത്‌ പാകിയത്‌ അവന്മാര്‍ മത്രമാണ്‌.

നാവില്‍ മലയാളത്തിന്റെ വാല്‍ക്കഷണം പോലും ആ പൊടീസിന്‌ വരില്ല. ഇങ്ക്ലീഷ്‌ പറയുന്നവര്‍ മഹാ വൃത്തികെട്ടവന്മാരും, ഹിന്ദി പറയുന്നവര്‍ സംസ്കാരമില്ലാത്തവരുമാണെന്ന് മനസ്സിലാക്കിയിരുന്ന കാലം. കണ്ണ്‌ മഞ്ഞളിക്കുന്ന തരത്തിലുള്ള ഡ്രെസ്സും, വീട്ടിനകത്ത്‌ പോലും ഷൂസുമൊക്കെ ഇട്ട്‌ അവന്മാര്‍ ആകെ വിലസി. ഞാന്‍ ശരിക്കും അടിച്ച ലോട്ടറി കളഞ്ഞുപോയവനെപ്പോലെയായി.

ഞാന്‍ പതുക്കെ അവന്മാരുമായി മുട്ടി. ഹിന്ദി സിനിമയില്‍ ഗുണ്ടകള്‍ നയകനെ നോക്കുന്ന പോലെ, തലയൊക്കെ പൊക്കി, ബട്ടന്‍സ്‌ അഴിച്ചിട്ടിരിക്കുന്ന ഷര്‍ട്ട്‌ പിന്നിലേക്ക്‌ തൂക്കി അവന്മ്മാരെന്നെ നോക്കി… എന്നിട്ട്‌ കയ്യ്‌ തന്നു. പോടാ പുല്ലന്മാരെ… നിന്റെയൊന്നും കൂട്ടാവാന്‍ എന്നെ കിട്ടില്ലെന്നും പറഞ്ഞ്‌ ഇറങ്ങിപോകേണ്ടതായിരുന്നു ഞാന്‍. പിന്നെ എന്റെ ഗതികേട്.. ഞാനും കയ്‌ കൊടുത്തു.
പക്ഷേ റ്റു ബി ഫ്രാങ്ക്‌, മലയാളം ക്ലാസാണെന്ന് കരുതി സംസ്കൃതം ക്ലാസില്‍ കേറിയിരുന്ന അവസ്ഥയായിരുന്നു എനിക്ക്‌. യെവമ്മാര്‍ പറയുന്നതൊന്നും അങ്ങോട്ട്‌ പിടികിട്ടുന്നില്ല. ഞാനിതുവരെ കേള്‍ക്കാത്ത എന്തൊക്കെയോ കളികള്‍ കളിക്കുന്നു… കോപ്രായങ്ങള്‍ കാട്ടുന്നു... എനിക്ക് അറിയാവുന്ന കളികള്‍ ഒന്നും അല്ല അവര്‍ കളികുനത് നിരാശയോട്‌ കൂടി ഞാന്‍ കളിനിര്‍ത്തി… അവിടുത്തെ കസേരയില്‍ വന്നിരുന്നു. “ട്രിങ്ങ്‌!!!!” എനിക്ക്‌ അപ്പൊഴാണ്‌ തലയില്‍ മറ്റൊന്നുദിച്ചത്‌. കസേര സര്‍ക്കസ്‌! അതിലെ എന്റെ പ്രകടനം കണ്ടാല്‍ ഇവമ്മാര്‍ സൈഡാവും. അത്‌ കട്ടായം. സിനിമാ നടന്‍ ജയനെപ്പോലെ, ചോരകണ്ടാല്‍ മാത്രം ശക്തി കിട്ടുന്നവനെപ്പോലെ ഞാന്‍ അവമ്മാരെ നോക്കി…
എന്റെ അഭ്യാസപ്രകടനം കാണിക്കാന്‍ ഞാന്‍ അവമ്മാരെ വിളിച്ചു.
“അതേയ്‌, നിങ്ങള്‍ക്കീ കസേരേഡെ ഉള്ളിലൂടെ പുറത്തേക്ക്‌ വരാന്‍ പറ്റുവോ? തല ആദ്യം പുറത്ത്‌ വരണം. പറ്റുാ?”
എവിടെ.. അവന്മാര്‍ വായപൊളിക്കുമെന്ന് എനിക്ക്‌ നന്നായി അറിയാമായിരുന്നു.
അവമ്മാര്‍ പൊളിച്ചു!
“എന്നാ ഞാന്‍ കാട്ട്യരാം… നോകീക്കോ…”
വര്‍ഷങ്ങളായി ഓടിക്കുന്ന ബുള്ളറ്റ്‌ പുല്ല്‌ പോലെ ഓണാക്കി കയറി ഓടിച്ചു പോകുന്ന ലാഘവത്തോടെ ഞാന്‍ ആ കസേരയില്‍ ചാടിക്കയറി.
അവമ്മാരെ ഒന്നൂടെ ഒന്ന് നോക്കീട്ട്‌, ഞാന്‍ എന്റെ സര്‍ക്കസ്‌ തുടങ്ങി. എന്റെ തല ഞാന്‍ ആദ്യം തുളയിലൂടെ പുറത്തേക്കിട്ടു… അവമ്മാര്‍ എന്നെ കയ്യടിച്ച്‌ പ്രോത്സാഹിപ്പിക്കാന്‍ തുടങ്ങി. എന്റെ പ്രകടനത്തിന്‌ ആദ്യായിട്ടാണ്‌ അങ്ങനെ ഒരു കയ്യടി കിട്ടുന്നത്‌. സ്വാഭാവികമായും ഞാനതില്‍ മതിമറന്നു. കുറച്ച്‌ കൂടി വെറൈറ്റി ആക്കാന്‍ വേണ്ടി, ഒരു കാലും, ഒരു കയ്യും മാത്രം ഞാന്‍ ഇത്തവണ ഓട്ടയിലൂടെ പുറത്തേക്കിട്ടു. എന്നും ചെയ്യുന്ന പോലെ അത്രക്ക്‌ സ്മൂത്തല്ല ഇപ്പരുപാടിയെന്ന് ഉള്ളില്‍ തോന്നിയെങ്കിലും, ഞാന്‍ പിന്മാറിയില്ല. അടുത്തകാലും ഞാന്‍ ബുദ്ധുമുട്ടി അകത്തേക്കിട്ടു.
മലബന്ധം വന്നവര്‍ മുക്കുന്ന പോലത്തെ ഒരു ശബ്ദമാണ്‌ പിന്നെ കേട്ടത്‌. ഞാന്‍ ബ്ലോക്കായിരിക്കുന്നു! ചത്ത മീനിന്റെ കണ്ണുകള്‍ പോലെ എന്റെ കണ്ണുകള്‍ തുറിച്ചു ചാടി. ഹെവി വെയ്റ്റ്‌ ലിഫ്റ്റിങ്ങുകാര്‍ വെയിറ്റ്‌ ലിഫ്റ്റുമ്പോള്‍ ഉണ്ടാക്കുന്ന അതേ ശബ്ദത്തില്‍ ഞാന്‍ അലറി… നോ രക്ഷ! തലയുടെ ലൊകേഷന്‍ തറയിലേക്കായതിനാല്‍, അവമ്മാരുടെ കാലിലെ ഷൂസുകള്‍ മത്രമേ കണ്ടുള്ളൂ എങ്കിലും, അവമ്മാര്‍ കയ്യടി നിര്‍ത്തിയത്‌ എനിക്ക്‌ മനസ്സിലായി. അപ്പോ സംഭവം സീരിയസ്‌ ആയിരിക്കുന്നു!
എനിക്ക്‌ നഷ്ടപ്പെട്ട മാനത്തിനെകുറിച്ചോര്‍ക്കാന്‍ എനിക്കപ്പോ തോന്നിയില്ല. മാനത്തേക്കാള്‍ വലുതാണല്ലോ പ്രാണന്‍! ഞാന്‍ സര്‍വ്വശക്തിയുമെടുത്ത്‌ നീങ്ങിനോക്കി… രക്ഷയില്ലാ… ഞാന്‍ ഫുള്‍ പ്രെഷര്‍ കൊടുത്തു…

പക്ഷേ ആ മുക്കല്‍, എന്റെ പെര്‍മിഷന്‍ ഇല്ലാതെ തന്നെ മറ്റൊരു കാര്യം കൂടി ഒപ്പിച്ചു… നമ്പര്‍ റ്റൂ! എല്ലാം വളരെ പെട്ടന്നായിരുന്നു.
അരുതാത്തത്‌ നടന്നു കഴിഞ്ഞൂ എന്നറിഞ്ഞിട്ടും, അതിനെതിരെ പ്രതികരിക്കാനാവാതെ ഞാന്‍ കുടുങ്ങിക്കിടന്നു… കണ്ടന്‍ കത്രികയില്‍ പെട്ട പെരുച്ചാഴി പോലെ.
അച്ഛന്‍  വന്നെന്നെ വലിച്ച്‌ പുറത്തിട്ടതും, ഞാന്‍ നേരെ മുകളിലോട്ടോടി … വെറുതേ റോമിങ്ങിലായിരുന്ന പട്ടിയെ കല്ലെറിഞ്ഞ്‌ പ്രകോപിപ്പിച്ചാല്‍ ഓടേണ്ടിവരുന്ന ഗതികേടായിരുന്നു അപ്പൊ എനിക്ക്‌.
അന്ന് ഞാന്‍ മനസ്സിലാക്കി… ജീവിതത്തില്‍ അണ്ടര്‍ വെയറിനുള്ള വില.!

Saturday, August 20, 2011

രഞ്ജിനി ഹരിദാസിന് ഒരു തുറന്ന കത്ത്


  // ഇതു ബെര്‍ളിത്തരങ്ങള്‍  എന്നാ ബ്ലോഗിലെ ഒരു പോസ്ടാനു... ഇതു വായിച്ചപ്പോള്‍ ഇതില്‍ പറഞ്ഞിരികുനത് എല്ലാവരും അറിയണം എന്ന് ഒരു ആഗ്രഹം ഉണ്ടായി.. അതിനാല്‍ ആണ് ആഹ ബ്ലോഗില്‍ നിന്നും കോപ്പി ചെയ്തു ഇവിടെ പേസ്റ്റുനത്. .//





പ്രിയപ്പെട്ട രഞ്ജിനി ഹരിദാസ്,


ഡെക്കാണ്‍ ക്രോണിക്കിളില്‍ പ്രസിദ്ധീകരിച്ചു കണ്ട ഭവതിയുടെ കുറിപ്പ് വായിക്കുകയും അതിനു മുമ്പ് മഞ്ച് സ്റ്റാര്‍ സിങര്‍ ഫൈനലില്‍ തല്‍സമയം സംപ്രേഷണം ചെയ്യുകയും പിന്നീട് ഏഷ്യാനെറ്റ് മുറിച്ചുമാറ്റിയ ശേഷം സംപ്രേഷണം ചെയ്യുകയും ചെയ്ത ജഗതീ ശ്രീകുമാറിന്റെ പ്രസംഗം കേള്‍ക്കുകയും ചെയ്ത ഒരു ശരാശരി മലയാളി എന്ന നിലയില്‍ ഇന്ത്യന്‍ ഭരണഘടന അനുവദിച്ചു തന്നിട്ടുള്ള അഭിപ്രായസ്വാതന്ത്ര്യം ഉപയോഗിച്ചുകൊണ്ട് ഏതാനും കാര്യങ്ങള്‍ പറയാന്‍ ഞാനാഗ്രഹിക്കുന്നു.
ഏഷ്യാനെറ്റിലെ അവതാരകയായതിനു ശേഷം ഭവതി ഏതാനും വര്‍ഷമായി നടത്തിക്കൊണ്ടിരിക്കുന്ന പ്രകടനങ്ങള്‍ കണ്ടിട്ടുള്ള ഒരാളെന്ന നിലയില്‍ മലയാള ഭാഷയോട് ഭവതി ചെയ്തുകൊണ്ടിരിക്കുന്ന ക്രൂരതകള്‍ ക്ഷമിക്കാവുന്നതോ കണ്ടില്ലെന്നു നടിക്കാവുന്നതോ അല്ല എന്നു തുറന്നു പറയട്ടെ. ഭവതിയെ വീണ്ടും മലയാളികള്‍ക്കു മുന്നിലേക്കു തള്ളിവിടുന്ന ഏഷ്യാനെറ്റിനും തന്റെ മലയാളം നന്നാക്കില്ല എന്നു വാശിയുള്ളതുപോലെ വള്‍ഗര്‍ ആയ ഭാഷാപ്രയോഗം ആവര്ത്തിക്കുകയും ചെയ്യുന്ന ഭവതിക്കും ഇക്കാര്യത്തില്‍ തുല്യ ഉത്തരവാദിത്വമാണുള്ളത്. ഗുജറാത്തികളും പഞ്ചാബികളുമായ ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥന്‍മാര്‍ വരെ മൂന്നു മാസം കൊണ്ട് മലയാളം വെള്ളം പോലെ പറയാന്‍ പഠിക്കുന്ന കേരളത്തിലാണ് അശ്ലീലം എന്നു വിശേഷിപ്പിക്കേണ്ട തരത്തിലുള്ള മലയാളപ്രയോഗത്തിലൂടെ ഭവതി വിളയാടുന്നത്.

I was the victim of an individual who took advantage of his right to freedom of speech to publicly embarrass and ridicule me – എന്ന് ഭവതിയുടെ കുറിപ്പില്‍ കണ്ടു. ആരാധ്യനായ ജഗതി ശ്രീകുമാര്‍ ചില അവതാരകമാരെപ്പറ്റിയാണ് അവിടെ പരാമര്‍ശിച്ചത്. രഞ്ജിനി ഹരിദാസ് എന്ന അവതാരകയെ അദ്ദേഹം പരാമര്‍ശിച്ചിരുന്നില്ല. മലയാളത്തില്‍ വേറെയും ടിവി ചാനലുകളും അതിലൊക്കെ ഡസന്‍ കണക്കിനു റിയാലിറ്റി ഷോകളും മലയാളത്തെ കൊല്ലാക്കൊല ചെയ്യുന്ന അവതാരകരും ഉണ്ടെനന്നത് ഭവതി മറക്കുകയും ജഗതി ശ്രീകുമാര്‍ തന്നെ ഒരു സിനിമയില്‍ പറഞ്ഞതുപോലെ ‘അത് എന്നെ ഉദ്ദേശിച്ചാണ്, എന്നെത്തന്നെ ഉദ്ദേശിച്ചാണ്, എന്നെ മാത്രം ഉദ്ദേശിച്ചാണ്’ എന്നു വിലയിരുത്തി അദ്ദേഹം (മിസ്റ്റര്‍ മൂണ്‍)ഭവതിയെ അപകീര്‍ത്തിപ്പെടുത്തിയെന്നു പ്രഖ്യാപിച്ച് പത്രത്തില്‍ ലേഖനമെഴുതിയത് ഭവതി അവകാശപ്പെടുന്ന തരത്തിലുള്ള ഒരു പ്രൊഫഷനലിസമോ തൊലിക്കട്ടിയോ ഭവതിക്ക് ഇല്ല എന്നതിനു തെളിവാണ്.

Moreover, all this happened on national television!- ഏഷ്യാനെറ്റിനെ നാഷനല്‍ ടെലിവിഷന്‍ എന്നു വിശേഷിപ്പിച്ചത് എന്തര്‍ത്ഥത്തിലാണ് എന്നു മനസ്സിലായില്ല. പൊട്ടക്കിണറ്റിലെ തവള ഇതാണ് വിശാലമായ ലോകം എന്നു പ്രഖ്യാപിക്കുന്നതുപോലെയാണെങ്കില്‍ പോട്ടെ, സാരമില്ല. മറിച്ച് ഏഷ്യാനെറ്റാണ് നാഷനല്‍ ടെലിവിഷന്‍ എന്നു വിശ്വസിച്ചിട്ടാണെങ്കില്‍ ഭവതിക്കു തെറ്റുപറ്റി എന്നറിയിക്കട്ടെ. ദൂരദര്‍ശന്‍ എന്നു പേരുള്ള ഒരു ചാനലാണ് നാഷനല്‍ ടെലിവിഷന്‍ എന്ന പേരില്‍ സര്‍ക്കാര്‍ കാണിച്ചുകൊണ്ടിരിക്കുന്നത്. ദേശീയബോധമുള്ള ഒരു പൗരി എന്ന നിലയില്‍ ഭവതി ഇക്കാര്യത്തിലുള്ള ഭവതിയുടെ നിലപാട് പുനപരിശോധിക്കണമെന്ന് അപേക്ഷിക്കുന്നു.

The man in question, who from now I shall refer to as Mr Moon, clearly overstepped the limits of what to say when and where, and to my agravation, had no regard or respect for the event at hand or the people concerned.- ജഗതി ശ്രീകുമാര്‍ (മിസ്റ്റര്‍ മൂണ്‍)എവിടെ,എന്ത് എങ്ങനെ പറയണം എന്നറിയാത്ത ഒരു വിടുവായനാണ് എന്നാണ് ഭവതി ഉദ്ദേശിച്ചിരിക്കുന്നതെന്നു തോന്നുന്നു. ജഗതി ശ്രീകുമാര്‍ മലയാളികളെ സംബന്ധിച്ച് പറയേണ്ടത് എവിടെയും വെട്ടിത്തുറന്നു പറയുന്ന മഹാനടനാണ്. ജഗതിയെപ്പോലുള്ള ഒരു താരത്തെ ക്ഷണിക്കുമ്പോള്‍ അദ്ദേഹം ആരാണെന്നും എന്തു സംസാരിക്കുമെന്നും ഒരു മുന്‍ധാരണയെങ്കിലും ഏഷ്യാനെറ്റിലെ ഭവതിയുടെ സുഹൃത്തുക്കള്‍ക്കുണ്ടാവേണ്ടതായിരുന്നു.
അദ്ദേഹം സംസാരിച്ചത് പ്രേക്ഷകര്‍ക്കു വേണ്ടിയും ജനങ്ങള്‍ക്കു വേണ്ടിയുമാണ് എന്ന് ഭവതിക്കു മനസ്സിലാവണമെങ്കില്‍ ആ പ്രഭാഷണം സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന വേഗവും കുതിപ്പും കാണണം. അവരെല്ലാം ജഗതിച്ചേട്ടനു കയ്യടിക്കുന്നത് ഭവതി കേള്‍ക്കുന്നില്ലേ ? ജഗതിച്ചേട്ടനു കുഴപ്പമുണ്ടെങ്കില്‍ തീര്‍ച്ചയായും നല്ലൊരു ശതമാനം മലയാളികള്‍ക്കും കുഴപ്പമുണ്ട്. ചിലപ്പോള് ഭവതി മാത്രമാവാം ശരി.പക്ഷെ, ഭൂരിപക്ഷത്തിന്റെ അഭിപ്രായം വിജയിക്കുന്ന ജനാധിപത്യത്തെയും അഭിപ്രായസ്വാതന്ത്ര്യത്തെയും ഭവതി മാനിക്കുന്നു എന്നാദ്യമേ പറഞ്ഞ നിലയ്ക്ക് ജഗതിച്ചേട്ടന്‍ പറഞ്ഞ കാര്യങ്ങളെ അപകീര്‍ത്തികരമെന്നു കരുതി തള്ളക്കളയാതെ നന്നാവാന്‍ പരിശ്രമിക്കണമെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം.

It was further uncomfortable as I had to stand right next to Mr Moon hearing him diss me in front of an audience. I had to somehow smile through the excruciating process and then continue on as if nothing happened.-മുകളില്‍ പറഞ്ഞതുപോലെ അവതാരക എന്നാരെങ്കിലും പറഞ്ഞാല്‍ അത് ഭവതിയെപ്പറ്റിയാണ് എന്ന മിഥ്യാധാരണയില്‍ നിന്നുണ്ടായ പ്രശ്നമാണ്. പിന്നെ സ്മൈല്‍ എന്നു പറയാവുന്ന തരത്തിലുള്ള ചിരിയായിരുന്നില്ല ഭവതിയുടേത്. ഗംഭീരമായ ചമ്മലില്‍ നിന്നുരുത്തിരിഞ്ഞ ‘വെടലച്ചിരി’ എന്ന വിഭാഗത്തില്‍പ്പെട്ട എന്തോ ഒന്നിനെയാണ് ഭവതി സ്‍മൈല്‍ എന്നു വിശേഷിപ്പിച്ചിരിക്കുന്നത്. സ്‍മൈല്‍ എന്ന വാക്കിനോടുള്ള വെല്ലുവിളിയായി ഞാനിതിനെ കാണുന്നു.

Some slanderous statements made by a man pining for attention- ജഗതി ശ്രീകുമാറിന്റെ അഭിപ്രായപ്രകടനത്തെ ഭവതി വിലയിലിരുത്തിയിരിക്കുന്നത് ഇങ്ങനെയാണ്. ജഗതി ശ്രീകുമാറിന് മഞ്ച് സ്റ്റാര്‍ സിങ്ങര്‍ ഗ്രാന്‍ഡ് ഫിനാലെയില്‍ നിന്നും അറ്റന്‍ഷന്‍ സമ്പാദിക്കേണ്ട ഒരു സാഹചര്യം സംജാതമായിട്ടില്ല എന്ന സത്യം ഭവതിക്കറിയില്ലെങ്കിലും ജഗതി ജഗതിമയം,ജഗതി vs ജഗതി എന്നിങ്ങനെയുള്ള പരിപാടികളിലൂടെ റേറ്റിങ് കൂട്ടാന്‍ പരിശ്രമിച്ചുകൊണ്ടിരിക്കുന്ന മലയാളത്തിലെ ടിവി പ്രൊഡ്യൂസര്‍മാര്‍ക്കറിയാം. അറിവില്ലായ്മയും വിഡ്ഡിത്തവും ഒരു കുറ്റമല്ല, എന്നാല്‍ വിവരക്കേടിന്റെ മുകളില്‍ പടുത്തുയര്‍ത്തിയ തത്വശാസ്ത്രങ്ങള്‍ ഒരു മാധ്യമത്തിലൂടെ വിളമ്പുന്നത് വായനക്കാരോടു ചെയ്യുന്ന ദ്രോഹമാണ്. ജഗതി ശ്രീകുമാര്‍ ഭവതിയുടെ വാക്കുകളില്‍ so called brilliant actor മാത്രമായിരിക്കാം, എന്നാല്‍ കുറ്റങ്ങളും കുറവുകളുമുള്ള ഞങ്ങള്‍ നെറികെട്ട മലയാളികളെ സംബന്ധിച്ചിടത്തോളം അദ്ദേഹം മഹാനടനാണ്,അക്ഷരാര്‍ത്ഥത്തില്‍ ഒരു ലെജന്‍ഡ് ആണ്.

അദ്ദേഹം നടത്തിയ അഭിപ്രായപ്രകടനത്തോട് വ്യക്തിപരമായി എനിക്കും യോജിപ്പാണ്. പ്രേക്ഷകര്‍ക്കു വേണ്ടി ആണ് അദ്ദേഹം സംസാരിച്ചത് എന്നു ഞാന്‍ വിശ്വസിക്കുന്നു. അങ്ങനെ സംസാരിക്കുന്ന അധികം ആളുകളെ ഭവതി കണ്ടിട്ടുണ്ടാവാന്‍ സാധ്യതയില്ല. നട്ടെല്ല്, ആണത്തം തുടങ്ങിയ അപൂര്‍വമായ സവിശേഷതകളുള്ളവര്‍ക്കേ അതിനു സാധിക്കൂ. ജഗതി ശ്രീകുമാറിന് അത് സാധിച്ചത്, അദ്ദേഹം ഭവതി പറയുന്നതുപോലെ സോ കോള്‍ഡ് ബ്രില്യന്‍ഡ് ആക്ടറായത് മലയാളത്തിലെ ടിവി ചാനലുകളും മാധ്യമങ്ങളും കൂടി പ്രോമോട്ട് ചെയ്തതിന്റെ ഫലമായി അല്ലാത്തതുകൊണ്ടാണ്. മാധ്യമങ്ങളുടെ മുന്നില്‍ നട്ടെല്ലുവളച്ചു നില്‍ക്കുന്ന കലാകാരന്മാര്‍ക്കിടയില്‍ നിവര്‍ന്നു നിന്നു സംസാരിക്കുന്ന ജഗതി അധികപ്രസംഗിയാണെന്ന് സോ കോള്‍ഡ് അധികപ്രസംഗിയായ ഭവതിക്കു തോന്നുന്നെങ്കില്‍ അത് ഏതോ പഴയ തിയറിയുടെ പ്രതിപ്രവര്‍ത്തനമാണ്.

ജഗതി ശ്രീകുമാറിന്റെ വിമര്‍ശനത്തെ വിശാലമായി അര്‍ത്ഥത്തില്‍ കണ്ട് സ്വയം മെച്ചപ്പെടാന്‍ പരിശ്രമിക്കാതെ അതിനെ വ്യക്തിപരമായ ആക്രമണമായി കണ്ട് അദ്ദേഹത്തെ ചവുട്ടിത്താഴ്‍ത്താനും പ്രൊഫഷനലിസത്തെപ്പറ്റി പ്രസംഗിക്കാനും ഭവതി ശ്രമിക്കുന്നത് ലേഖനത്തിലുടനീളം കണാം. അഹങ്കാരവും അഭിനവനിഷേധി ഇമേജും നല്ലതാണ്, അത് നിലനിര്‍ത്താനുള്ള ചങ്കൂറ്റവും വ്യക്തിത്വവും ഉള്ളവര്‍ക്കു മാത്രം. ഇംഗ്ലിഷ് അറിയാത്ത ഒരു മലയാളി അവന്റെ ജങ്ക് ബ്ലോഗില്‍ എന്നെ അപകീര്‍ത്തിപ്പെടുത്തി എന്ന മട്ടില്‍ നെക്സ്റ്റ് വീക്ക് അനദര്‍ ലേഖനം എഴുതരുതേ എന്നഭ്യര്‍ത്ഥിച്ചുകൊണ്ട്,
ഒരു ബിലോ ആവറേജ്
ബ്ലഡി മല്ലു.

Originally posted by : http://berlytharangal.com/


Tuesday, May 31, 2011

RE: ചില സ്കൂളോര്‍മ്മകള്‍




ഞാന്‍ ഏഴാം തരം വരെ പഠിച്ച മനക്കുളങ്ങര കൃഷ്ണ വിലാസം യു.പി സ്കൂളിന്റെ ഓര്‍മ്മകള്‍ ഓടി വന്നു. ഒരു തനി നാട്ടിന്‍ പുറത്തെ പള്ളിക്കൂടം… അവിടെ പഠിക്കുന്നത്‌ കൂലിപ്പണിക്കാരുടെയും, കൃഷിപ്പണിക്കാരുടെയും മക്കള്‍. ഒരു പക്ഷേ ഞാനേറ്റവും കൂടുതല്‍ അഹ്ലാദിച്ച്‌ പഠിച്ച ഏഴുകൊല്ലം… അതിന്റെ നിറം, മണം, ശബ്ദം….

നിറം:
ക്ലാസ്സുമുറിയിലെ കറുത്ത ബോര്‍ഡ്‌, മാസത്തിലൊരിക്കല്‍ അത്‌ കറുപ്പിക്കാന്‍ തേക്കുന്ന കടും നീല മഷിക്കട്ട. വെളുത്ത അക്ഷരങ്ങള്‍, ഡ്രോയിംഗ്‌ മാഷ്‌ വരക്കുന്ന പച്ചയും, മഞ്ഞയും കലര്‍ന്ന ഇലകള്‍, പൂക്കള്‍.
ചെളി പിടിച്ച്‌ മുഷിഞ്ഞ ഡെസ്ക്കില്‍ കോമ്പസ്സു കൊണ്ടും, പേന കൊണ്ടും പോറിയിട്ട വരകളും, ചുവന്ന മഷിപ്പേനയാല്‍ ഞാന്‍ വരച്ചിട്ട ലിജോ മോന്‍ ബസ്സിന്റെ പടവും, ഡൊണാള്‍ഡ്‌ ഡക്കും.

ക്ലാസിന്റെ മുകളിലെ അഴിക്കോലുകളില്‍ കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തില്‍ ഒട്ടിച്ച കാവിയും വെള്ളയും, പച്ചയും, അതിനൊപ്പം യൂത്ത്‌ ഫെസ്റ്റിവലിന്റെ ബാക്കി ഉണങ്ങിയ കുരുത്തോലകളും.
ഇളം മഞ്ഞ, പച്ച, ചുവപ്പ്‌ നിറത്തിലുള്ള ചോദ്യപ്പേപ്പറുകള്‍, കറുത്ത കുത്തുകളുള്ള വില കുറഞ്ഞ ഉത്തരക്കടലാസുകള്‍.
വരാന്തയിലേയും, ക്ലാസിലേയും സിമന്റിട്ടു മിനുക്കിയ തറയിലെ പൊളിഞ്ഞ്‌ തുടങ്ങിയ ഭാഗങ്ങളിലെ വെളുത്ത പൊടി, മുഴുവന്‍ ഓട്ട വീണു തുടങ്ങിയ ചുമരുകളിലെ ചുടുകട്ടകളുടെ ചുവന്ന നിറം.
എന്റെ ക്ലാസിനു പിന്നിലെ വലിയ പഴച്ചക്ക പ്ലാവിന്റെ മഞ്ഞയും, പച്ചയും, ഉണക്കയും നിറഞ്ഞ ഇലകള്‍, താഴെ വീണ്‌ ചീയുന്ന ചക്കയുടെ ഇളം പച്ച നിറം.
ചുവന്ന ചെളിവെള്ളം, ചുവന്ന ഗോലികളി ക്കളം, ചുവന്ന കാലുകള്‍, ക്ലാസ്സ്‌ ഫോട്ടോ എടുക്കാന്‍ നേരത്ത്‌ നെറ്റിയില്‍ ഇടുന്ന കുങ്കുമം.
ജോബിച്ചേട്ടന്റെ കടയിലെ ചുവന്ന നാരങ്ങ മുട്ടായി, കറുത്ത ഒട്ടിപ്പു മുട്ടായി, ഉപ്പിലിട്ട ലൂബിക്ക, നെല്ലിക്ക, ഇളം ചുവപ്പ്‌ ചാമ്പക്ക. ചുമരില്‍ തൂക്കിയിട്ടിരിക്കുന്ന റൈനോള്‍ഡ്സ്‌ പേനയുടെ നീല, വെള്ള നിറം, സ്കെച്ച്‌ പേനകളുടെ സപ്ത വര്‍ണ്ണം.

മണം:

ഉച്ചക്ക്‌ ചോറ്റുപത്രം തുറക്കുമ്പോള്‍ വരുന്ന മുഷിഞ്ഞ തൈരിന്റെയും, കൂര്‍ക്ക ഉപ്പേരിയുടെയും മണം, ലിന്റോന്റെ പാത്രത്തിലെ മീനിന്റെയും, മുട്ടയുടെയും മണം. പുറത്ത്‌ ഇലയിലും, കിണ്ണത്തിലും വിളമ്പുന്ന റ്റ്യൂബ്‌ ലൈറ്റ്‌ പോലെ വെള്ള നിറത്തിലുള്ള കഞ്ഞിയും ചെറുപയറുപ്പേരിയും ചേര്‍ന്ന മണം.
ഔസ്സേപ്പേട്ടന്റെ കടയില്‍ ആദ്യമായി പോയി വാങ്ങിയ മണം വരുന്ന മഷിയുള്ള പേന, അവിടുത്തെ നാരങ്ങാ വെള്ളത്തിന്റെ മണം.


ശബ്ദം:

കൂട്ടുകാരോട്‌ മുഴുവന്‍ ഡെസ്കില്‍ ചെവി വെക്കാന്‍ പറഞ്ഞിട്ട്‌, അതിനടിയില്‍ കയ്കള്‍ കൊണ്ട്‌ ഞാന്‍ കൊട്ടുന്ന ശിങ്കാരി മേളം, വെടിക്കെട്ട്‌.
ബെല്ലടി മാഷ്ടെ ബെല്ലടികള്‍,

ജനഗണമനയുടെ “ജയഹേ” എന്ന് എല്ലാവരും കൂടി അലറുന്ന ശബ്ദം. “മാര്‍ച്ച്‌ ബാക്ക്‌” എന്ന എന്റെ ശബ്ദം.
സുഭദ്രട്ടീച്ചറുടെ പേടിപ്പിക്കുന്ന കരകരപ്പന്‍ ശബ്ദം, തോമസ്‌ മാഷുടെ രാവണശബ്ദം, ഡ്രോയിംഗ്‌ മാഷുടെ ഒച്ചയില്ലാത്ത ശബ്ദം.


ചില രങ്കങ്ങള്‍ (മറക്കാനാവാത്തത്‌):

തോമസ്സ്‌ മാഷ്‌ എന്റെ കയ്യ്‌ നീട്ടി വെച്ച്‌ അടിക്കാന്‍ ഓങ്ങുമ്പോള്‍ നീണ്ടു വരുന്ന നാവ്‌.

പരീക്ഷാ സമയത്ത്‌ മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍ ചുരുട്ടി കൊണ്ടുപോകുന്ന ഇന്‍സ്റ്റ്രുമന്റ്‌ ബോക്സ്‌, അതിലെ ഹിരോഷിമ, നാഗസക്കി ബോംബാക്രമണത്തിന്റെ ഫോട്ടോകള്‍

അങ്ങിനെ ഒരുപാടൊരുപാടോര്‍മ്മകള്‍.
ഞാന്‍ ഹാപ്പിയാണ്‌. എന്റെ ഓര്‍മ്മകള്‍ക്കൊപ്പം എന്നും.

Friday, May 20, 2011

This is it !




ഒരുപാട് കാലത്തിനു ശേഷം ആണ് ഞാന്‍ ഈ ബോല്ഗില്‍ ഒരു പോസ്റ്റ്‌ ഇടുനത് ! എന്തെ എന്ന് ചോദിച്ചാല്‍ പ്രേതെകിച്ചു ഒന്നും ഇല്ല, ടോപ്പിക്ക് വല്ലതും എഴുതാന്‍ കിട്ടണ്ടേ ?. എന്റെ എഞ്ചിനീയറിംഗ്  പഠനം അതിന്റെ അവസാന വര്‍ഷത്തില്‍ എത്തി നില്കുന്നു...
 
പോയ ഓരോ വര്‍ഷങ്ങളും എന്ന യാധാര്ഥ്യത്തിന്റ്റെ തിരിച്ചറിവാണ്.. തിരിച്ചെത്താന്പറ്റാത്ത നല്ലകാലത്തെ ഓര്മ്മപ്പുസ്തകത്തില്എഴുതിച്ചേര്ക്കലും ആണ്.. എന്ത് നേടി എന്ന പുനര്ചിന്തനത്തിന്റെ അവസരവും മുന്നിലെ ജീവിത പാതയെക്കുറിച്ചുള്ള വ്യാകുലതകളും ആണ്..

(എന്റമ്മേ! പോക്കുപോയാല്ഞാനിത് കൊളമാക്കും.. നമുക്ക് നമ്മുടെ സ്ഥിരം കൂതറ സ്റ്റൈലു തന്നെ മതി!)

കോളേജ് തുടങ്ങുനതിനു മുന്‍പേ ഞാന്‍ ആലോചിച്ചത് "ദൈവമേ ഇനി 4 വര്‍ഷം എങ്ങനെ തള്ളി നീക്കും" എന്നാണു. പക്ഷെ എനിക്കിപ്പോള്‍ മനസിലാകുനില്ല എത്ര പെട്ടനാണ് കഴിഞ്ഞ 3 വര്‍ഷം കടന്നു പോയത് എന്ന്. ഓര്‍മകള്‍ അത് ഒരുപാടുണ്ട്. ഇത്രയും നാളത്തെ കോളേജ് ലൈഫിനെ കുറിച്ച്. ഞാന്‍ ഒരിക്കലും എന്റെ collegine ഇഷ്ട്ടപെട്ടിരുനില്ല. ക്ലാസ് മുറികലെക്കാള്‍ ഉപരിയായി ഞാന്‍ ഇഷ്ടപെട്ടിരുനത് canteenumy, വരാന്തകളെയും,free periodukaleyeyum, libraryeyum ആയിരുന്നു (ഞങ്ങള്‍ക്ക് ലൈബ്രറിയില്‍ പോയാല്‍ അവിടെ കിടന്നു ഉറങ്ങാം, ദാറ്റ്‌ ഈസ്‌ ദി പോയിന്റ്‌. തെറ്റിതരിക്കരുത്). പക്ഷെ എപ്പോള്‍ ഇതെല്ലാം ഒരു വര്‍ഷത്തിനുള്ളില്‍ നഷ്ട്ടപെടാന്‍ പോകുന്നു എന്നറിയുമ്പോള്‍ മനസ്സില്‍ എവിടെയോ വേദനയുടെ ഒരു ലഡ്ഡു പൊട്ടുന്നു. ഇനി ഈ ഒരു വര്‍ഷം കൂടി കഴിഞ്ഞാല്‍ ജീവന്‍ പണയം വച്ചുള്ള കട്ട്‌ അടികള്‍ നടകിലല്ലോ എന്ന്കൂടി ആലോചികുമ്പോള്‍ മറ്റൊരു ലഡ്ഡു കൂടി മനസ്സില്‍ പൊട്ടുന്നു.

കോളേജിലെ ആദ്യദിനം ഞാന്‍ സെര്‍ച്ച്‌ ചെയ്തത് എന്നെ പോലെ ഏതെങ്കിലും മാന്യന്മാര്‍ കോളേജില്‍ ഉണ്ടോ എന്നായിരുന്നു. പതിയെ പതിയെ മനസിലായി ഉള്ള ഗടികള്‍ മൊത്തം നമുക്ക് പറ്റിയ ടീം ആണ് എന്ന്. ഒരുപാട് നല്ല കൂട്ടുകാരെ കിട്ടി ! അത് തന്നെയാണ് എനിക്ക് ഈ കോളേജില്‍ നിന്ന് കിട്ടിയ സമ്പാദ്യം.. ഒരുപക്ഷെ ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യവും ഇവര്‍ തന്നെ ആയിരിക്കും. ഞങ്ങള്‍ക്കിടയില്‍ ഉണ്ടായ ഒരുപാട് തമാശകള്‍ ഉണ്ട് ബട്ട്‌ അവ എല്ലാം രഹസ്യമായി തന്നെ ഇരികട്ടെ, അവ എല്ലാം ഇപ്പോള്‍ പരസ്യമാക്കിയാല്‍ പലരും എന്നെ ഓട്ടോ വിളിച്ചു വന്നു തല്ലാന്‍ ചാന്‍സ് ഉണ്ട്. സൊ അതൊക്കെ പിന്നെ പരസ്യം ആക്കാം :).

കോളേജ് കഴിഞ്ഞാല്‍ പിന്നെ ഉള്ള നല്ല ഓര്‍മകള്‍ ഞങ്ങളുടെ റൂമിനെ കുറിച്ചാണ്. സിനിമയ്ക്കു പോകലും, ചീട്ടു കളിയും, ഓരോ സിനിമയെയും കുറിച്ചുള്ള പോസ്റ്മോര്ട്ടങ്ങളും എല്ലാം ഒരിക്കലും ഓര്‍മകളില്‍ നിന്നും മാഞ്ഞു പോകത്തവ ആണ് ഇനിയും ഒരുപാടുണ്ട് ഞങ്ങളുടെ റൂമിനെ കുറിച്ച് പറയാന്‍.. ബട്ട്‌ അതൊക്കെ എഴുതാന്‍ ഈ ബ്ലോഗ്‌ മതിയാകാതെ വരും. സൊ അതൊക്കെ ഒരു വെബ്സൈറ്റ് തുടങ്ങിയിട്ട് പറയാം..  ;-)


ഇനി ഈ സന്തോഷങ്ങള്‍ എല്ലാം അവസാനിക്യാന്‍ 1 വര്‍ഷം കൂടി... അത് കഴിഞ്ഞാല്‍ എന്റെ ഇഷ്ട്ടങ്ങള്‍ ഓരോനായി എനിക്ക് നഷ്ട്ടപെടാന്‍ പോകുന്നു. എന്തെന്നറിയില്ല ഈ പോസ്റ്റില്‍ അധികം എഴുതാന്‍ എനിക്ക് സാധികുനില്ല, ഞാന്‍ എവിടെ ഇതിനൊരു ഫുള്‍ സ്റ്റോപ്പ്‌ ഇടുക ആണ്. 

എത്രയും മനോഹരമായ നിമിഷങ്ങള്‍ തന്ന എന്റെ എല്ലാ കൂട്ടുകാര്‍ക്കും നന്ദി.
 

Thursday, January 13, 2011

മതിലുചാട്ടം..



അറിയിപ്പ്

//ഇത് വെറും ഒരു കഥ ആണ്.. ഇതിനു ജീവിച്ചിരിക്കുന്നവരോ, മരിച്ചുപോയവരോ ആയി എന്തെങ്കിലും similarity തോനുന്നു എങ്കില്‍ അത് എന്‍റെ കുറ്റം അല്ല..//

സീന്‍ 1

കോയമ്പത്തൂര്‍ നഗരത്തിലെ ഒരു കുപ്രസിദ്ധ collegilekku ക്യാമറ സൂം ചെയുന്നു. അവിടെ അതാ ഇടിവെട്ട്
കൊണ്ട പോലത്തെ അവിഞ്ഞ 5 നക്ഷത്രങ്ങള്‍... അവര്‍ ലൈഫ് എന്ജോയ്‌ ചെയ്യുക ആണ്, കളിച്ചും പാര വച്ചും, മറ്റുള്ളവരെ കുഴിയില്‍ ചാടിച്ചും, ഓസിയും.. അങ്ങനെ അവര്‍ വളരെ ഹാപ്പി ആയി ജീവിക്കുന്നു.

സീന്‍ 2

ക്യാമറ ആംഗിള്‍ - ഫ്രം ആകാശം
സ്ലോ വളച്ചു സൂം..
ഡയലോഗ് situation.. start.... camera... action

നോക്കുകുത്തി : എടി എടി.. നമ്മള്‍ ഇങ്ങനെ ഓസി നടനിട്ടു ഒരു കാര്യവും ഇല്ല.
പിശാശ്
: പിന്നെ എന്താ ചെയ്യാ. ? ആഹ് പണികള്‍ ഒക്കെ അല്ലെ നമുക്ക് അറിയൂ ? ഇപ്പോള്‍ ആഹ് പണിയും ശരിക്കും നടകുനില്ല. 3-4 കോന്തന്മാര്‍ ഉള്ളത് കൊണ്ട നമ്മളുടെ കാര്യങ്ങള്‍ ഒക്കെ അങ്ങനെ തട്ടി മുട്ടി പോകുന്നു. കാക്ക: ഹ്മം... ഇപ്പോള്‍ ഒരു ത്രില്‍ ഇല്ല !
വെടികെട്ട്‌
: ത്രില്ലിനു വേണ്ടി എന്‍റെ കയ്യില്‍ ഒരു പ്ലാന്‍ ഉണ്ടേ.
ഭദ്രകാളി : എന്താ പ്ലാന്‍ ? ത്രില്‍ ഉണ്ടാകും എങ്കില്‍ ഞാന്‍ റെഡി !

(4 പേരും together... "പറയെടി...
പറയെടി" )

camera zooming to വെടികെട്ട്‌.
വെടികെട്ട്‌: നമുക്ക് നാളെ അങ്ങ് മതില് ചാടിയാലോ ? ചുമ്മാ ഒരു ത്രില്‍...
നോക്കുകുത്തി
: ബട്ട് ഹൌ de ?
വെടികെട്ട്‌
: ഊഹ നമുക്ക് ആഹ് securitye ഒന്ന് ചിരിച്ചു kanikyaam.. അയ്യാളുടെ കാര്യം കാക്ക നോകിക്കോളും, അല്ലേടി ?
കാക്ക
: അത് ഓക്കേ..
ഭദ്രകാളി
: എന്നിട്ട് ബാക്കി പരിപാടികള്‍ പറ ?
വെടികെട്ട്‌
: നമ്മള്‍ മതില്‍ ചാടുന്നു കൃത്യം 1.30 മണിക്ക്.. ബാക്കി എല്ലാം മതില്‍ ചാടിയിട്ടു നോക്കാം..പിന്നെ അവിടേക്ക് നമ്മുടെ മറ്റേ കൊന്തന്മാരെയും വിളിക്യാം.. ചുമ്മാ മതില്‍ ചാടിയിട്ടു വര്‍ത്താനം പറഞ്ഞു നില്‍ക്കാലോ ?
നോക്കുകുത്തി
: മറ്റേ പൊട്ടനെ വിളിക്യാണോ ? വെല്‍ അവന്‍ നമ്മുടെ ഫ്രണ്ട് അല്ലെ ?
ഭദ്രകാളി
: ഫ്രണ്ട് കോപ്പ്.. അവനൊന്നും അതിന്റെ വില അറിയില്ല. അവനോടു പോകാന്‍ പറ.
വെടികെട്ട്‌
: അപ്പൊ... ഇന്ന് രാത്രി.. ഹോയ്യ ഹോയ്

ടൈം: നൈറ്റ്‌ 8:00pm... ശവങ്ങളും കിടന്നു സ്വപനം കാണുന്ന സീന്‍..

// സോണ്ഗ്: അനുരാഗ വിലോജനയായി, അതിലേറെ മോതിതയായി മതില്‍ മേലെ നില്‍ക്കും പെണ്ണിനോ തിടുക്കം... ഒരു നാള്‍ താഴെ ഇറങ്ങാന്‍ ഒരു തിടുക്കം...//

1.30 അലാറം മുഴങ്ങുന്ന്നു...

വെടികെട്ട്‌: എടി പോത്തുകളെ എഴുനെക്കടി, നമുക്ക് ചാടണ്ടേ ?

എല്ലാരും കുടി മതിലിന്റെ അടുത്ത് എത്തുന്നു... മതിലില്‍ കേറുന്നു..

ഭദ്രകാളി: എനിക്ക് ത്രില്‍ അടിച്ചിട്ട് വയ്യ. ബട്ട് അവന്മാര്‍ എവിടെ ? നോക്കുകുത്തി: താ വരുനുണ്ടേ..

അകലെ നിന്ന് യമഹ rx 100 വരുന്നു.. കയ്യില്‍ കൊറേ പൊതികളുമായി...

കോന്തന്‍: ചാടു... വേഗം ഇതാ നിങ്ങള്‍ക്കായി 7up ആന്‍ഡ്‌ സോമേ snaks എല്ലാം കൊണ്ട് വനിട്ടുണ്ടേ.

എല്ലാവരും മതില്‍ ചാടുന്നു..

// സോണ്ഗ്: കുരുത്തം കേട്ടവള്‍..കുരുത്തം കേട്ടവള്‍... പണ്ട് എപ്പോളോ പടിക്യാന്‍ വിട്ടപ്പോ മതില് ചാടിയല്ലോ കുരുത്തം കേട്ടവള്‍ കുരുതംകെട്ടവല്‍..//


കഥയുടെ 1st ഭാഗം എവിടെ കഴിയുക ആണ്. wait 4 the next part...

Saturday, December 18, 2010

ഒരു മാന്യ മഹാവ്യക്തി...





ചില ആളുകള്‍ ഇങ്ങനെ ആണ് പുറമേ കോണ്‍ക്രീറ്റ് പോലെ പരുക്കന്‍ ആയാലും ഉള്ളു നിറയെ ചേമ്പിലയില്‍പൊതിഞ്ഞ പോലെയുള്ള സ്നേഹം ആയിരിക്കും.. പക്ഷെ ആഹ് സ്നേഹം കാണണം എങ്കില്‍ നമ്മള്‍ ഒരു പാട് വെയിറ്റ് ചെയ്യണം...ഇത്തരത്തില്‍ ഉള്ള എന്‍റെ ഒരു friendine ഞാന്‍ എവിടെ പരിചയപെടുത്തുന്നു, പേര് 'ഭീമന്‍ രഘു'. EEE departmentile നോണ്‍-കോഴി associationte ശകതനായ പോരാളി, ഗേള്‍ എന്ന് കേട്ടാല്‍ തെറിപറയുന്നവന്‍, Girlsine കണ്ടാല്‍ പിന്നെ കൊടുങ്ങലൂര്‍ ഭരണി പാട്ട് നടത്തുന്നവന്‍, അങ്ങനെ ഒരു പാട് വിശേഷണങ്ങള്‍ ഉണ്ട്‌ ചങ്ങാതിക്ക്. സ്വഭാവം കൊണ്ടേ തന്നെ കോളേജിലെ ഒരുമാതിരി പെട്ട girls ഒന്നും അവനെ നോക്കുക പോലും ഇല്ല !

ബട്ട്
ഒരു നാള്‍ വിധി എന്ന കത്തി അവന്‍റെ imagine കഷണം കഷണം ആയി വെട്ടി നുറുക്കി, അവന്‍റെപതനത്തിനായി കാത്തിരുന്ന ഏല്ലാവര്‍ക്കും അങ്ങനെ ആഹ് ദിവസം ഒരു അവിസ്മരനിയമായ ദിവസവും, അവനു അത് അവന്‍റെ നോണ്‍-കോഴി imaginte ശവമടക്ക് ദിവസവും ആയിരുന്നു.

നമുക്ക്
ആഹ് ദിവസത്തിലേക്ക് ഫെരാരി കാറിന്‍റെ വേഗത്തില്‍ കയറി ചെല്ലാം പക്ഷെ അതിനു മുന്‍പേ ചില മുന്‍കരുതലുകള്‍..

1) സംഭവം എനിക്ക് കേട്ടറിവ് മാത്രം ഉള്ളതാണ്..
2) യഥാര്‍ത്ഥ സംഭവവും ഇതും ആയി യാതൊരു ബന്ധവും
ഇല്ലെങ്കില്‍ ഞാനോ എന്‍റെ പാവപെട്ട ബ്ലോഗോഉത്തരവാതികള്‍ അല്ല.
-----------------------------------------------------------------------

പതിവുപോലെ
ഭീമന്‍ രഘു ക്ലാസ്സില്‍ ഒരു പാട് ചിന്തകളും ആയി ഇരിക്കുക ആണ്, നമുക്ക് അവന്‍റെ ചിന്തകളിലുടെ ഒന്ന് കയറി ഇറങ്ങി വരാം..

'hmm.. ഇനി 1.3 കൊല്ലം കുടി, അത് കഴിഞ്ഞാല്‍ തന്റെ കോളേജ് ജീവിതത്തിനു തിരശില വീഴുകയാണ്, അത് കഴിഞ്ഞാല്‍ പിന്നെ............ ?.'

അവന്‍റെ നോട്ടം അവന്‍റെ തൊട്ടു സൈഡില്‍ ആയി ഇരിക്കുന്ന രോഹിനിയിലേക്ക് പോയി...

'ഇനിയും ഞാന്‍ അത് പറയാതിരിക്കുനത്തില്‍ അര്‍ഥം ഉണ്ടോ ? എന്നായാലും പറയണം എന്ന് വിചാരിച്ചതാണ്.. അവളെ നഷ്ട്ടപെടതിരികാന്‍ വേണ്ടി ആണ് താന്‍ മറ്റു പെങ്കുട്ടികളോടെ മിണ്ടാതിരുനത്, അവരോടൊക്കെ RUF ആയി പെരുമാറിയത്, പഷേ അവയൊക്കെ അവളിലെകുള്ള ദുരം കൂട്ടിയതെ ഉള്ളു. ഇനിയും അത് തുറന്നു പറഞ്ഞില്ലെങ്കില്‍ പിന്നെ താന്‍ എന്തിനു ജീവിച്ചിരിക്കണം? ബട്ട് പറഞ്ഞാല്‍ പ്രശ്നം ആകുമോ ?'

വക ചിന്തകളാല്‍ അവന്‍റെ മനസ് സുനാമി വന്ന കടലുപോലെ ആടി ഉലയുകയായിരുന്നു, ഒന്നാമത് അവനു ഫീല്‍ഡില്‍ അത്ര experiance ഇല്ല, രണ്ടാമത് അവന്‍റെ നോണ്‍ - കോഴി ഇമേജ് പ്രോബ്ലം. അങ്ങനെ നീണ്ടചിന്തകള്‍ക്കിടയില്‍ അവന്‍ തീരുമാനിച്ചു എങ്ങനെ എങ്കിലും തന്‍റെ ഇഷ്ട്ടം അവളെ ഇന്ന് അറിയിക്കണം. പെട്ടെനാണ് അവന്‍റെ മനസ്സില്‍ ഒരു ഐഡിയയുടെ ഒരു ലഡ്ഡു പൊട്ടിയത് (bsnl, vodafone, airtel..etc. തുടങ്ങിയക്ഷെമിക്കുക),

അവന്‍ അവളുടെ ഒരു notebook അങ്ങനെ മോഷ്ട്ടികുന്നു, അതിലുടെ അവന്‍ തന്‍റെ പ്രണയം അവളെഅറിയികാം എന്ന് തീരുമാനിച്ചു (-മെയില്‍, sms, തുടങ്ങിയവ ഒന്നും അപ്പോള്‍ പാവത്തിന്റെ മനസ്സില്‍വനില്ല).. അവന്‍ അങ്ങനെ വായെ കൊള്ളാത്ത dialogues അവളുടെ നോട്ടില്‍ കുറിച്ച് വച്ച് ... പിന്നെ അവളുടെഹൃദയത്തെ കൊളുത്തിവലിക്കാന്‍ ആയി ലവ് യു എന്നും അവന്‍ മനോഹരമായി എഴുതി ചേര്‍ത്തു.

പെട്ടെനാണ് രോഹിണി അവന്‍റെ മുന്‍പില്‍ ഇരുന്ന രാഹുലിനോട്‌ ചോതിച്ചത് ..
"ഡാ എന്‍റെ നോട്ട് നീ എടുത്തോ ?"

രാഹുല്‍: "സ്വന്തമായി പേന ഇല്ലാത്ത എനിക്ക് എന്തിനാ നിന്‍റെ നോട്ട് ?.. പോയി വേറെ വല്ലോരോടും ചോതിക്കു.. നാശം ബാക്കി ഉള്ളോരെ ഒന്ന് ഉറങ്ങാനും സമ്മതികില്ല...&*#@! "..
രാഹുല്‍ പുറകോട്ടു തിരിഞ്ഞു നോക്കിയപ്പോള്‍ ദാ നമ്മുടെ കഥനായകന്റെ കയ്യില്‍ അവളുടെ നോട്ട്..

രാഹുല്‍: "എടാ ശവമേ നിനക്കെന്തിനാ അവളുടെ നോട്ട് ?.*&%$#... ഇങ്ങു താടാ", എടി രോഹിണി ഇന്ന നിന്‍റെ കോപ്പ് അല്ല നോട്ട്..."

പെട്ടെനാണ് രാഹുല്‍ ഭീമന്‍ രഘു അതില്‍ കുത്തി കുറിചിട്ടിരികുന്ന dialoguesum ഒപ്പം അടിപൊളി designil എഴുതിയ ലവ് യുവും കണ്ടത്...


പിന്നെ നടന്നതെല്ലാം ചരിത്രം ആണ്... രാഹുല്‍ അവനു പറ്റാവുന്ന എല്ലാരേം വിളിച്ചു കാര്യം പറയുന്നു, രോഹിന്യേ കളിയാക്കുന്നു, ഭീമന്‍ രഘുവിനെ കോഴി വിളികള്‍ കൊണ്ട് എല്ലാരും മുടുന്നു.. വിവരമറിഞ്ഞ്കമ്പ്യൂട്ടര്‍ ലാബില്‍ നിന്ന് വരെ ആളുകള്‍ ഓടി വരുന്നു, ഒപ്പം നോണ്‍-കോഴി അസോസിയേഷന്‍ ഭാരവാഹികളും, കിട്ടിയ തെളിവുകളുടെയും സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തില്‍ ഭീമന്‍ രഘുവിനെ സംഘടനയില്‍ നിന്നുംപുറത്താക്കുന്നു... അങ്ങനെ കോളേജില്‍ ആകെ പൊടി പുരം..


എല്ലാ കളിയാക്കലുകള്‍ക്കും ഒടുവില്‍ അവന്‍ സ്വയം പറഞ്ഞു ...

'
പ്രണയം പ്രശ്നമാണ് ഉണ്ണി , മിണ്ടാതിരികുനതല്ലോ സുഖപ്രഥം' __________________________________________________________________


P.S : വിവരം എന്നെ ആദ്യം അറിയിച്ച വിവേകിനോടും, സംഭവത്തെ കുറിച്ച് വിശദമായി ക്ലാസ്സ്‌ എടുത്തു തന്ന രാഹുലിനും, കുടാതെ നോണ്‍-കോഴി associationum, സംഭവത്തെ ഒരു ചര്‍ച്ച വിഷയം ആക്കി തിര്‍ത്ത എന്‍റെ എല്ലാ കുട്ടുകാര്‍ക്കും ഞാന്‍ പ്രതേകം നന്ദി അറിയിച്ചു കൊള്ളുന്നു.