രൂപാ.. എനിക്ക് നിന്നെ ഇഷ്ടമാണ്..!
എനിക്കത് ആദ്യമേ അറിയാമായിരുന്നു രഞ്ജിത്തേ...നീ എന്നെ ശ്രദ്ധിക്കുന്നുണ്ടെന്ന് എനിക്ക് ആദ്യമേ തോന്നിയിരുന്നു..
പറഞ്ഞു കഴിഞ്ഞപ്പോ എന്തോ ഒരു വലിയ ആശ്വാസം ഫീല്‍ ചെയ്യുവാ രൂപാ.. നിന്നോടു സംസാരിക്കുമ്പോ എത്രയോ തവണ എന്റെ ഈ ഇഷ്ടം നിന്നോട് പറയാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നുവെന്നു നിനക്ക് അറിയാമോ? ചാറ്റിങ്ങും, കമ്മ്യൂണിറ്റി തല്ലും ആയി നീ ഫുള്‍ ടൈം ബിസി ആയിരിക്കും ..അതാ ഞാന്‍, പലപ്പോഴും പിന്നീടൊരിക്കലാവാം എന്നു മനസ്സില്‍ വിചാരിക്കുന്നത്..
രഞ്ജിത്തേ .. നീയെന്താ, എനിക്ക് തിരിച്ചും നിന്നെ ഇഷ്ടാണൊ എന്നു എന്നോട് ചോദിക്കാത്തത്?
എന്തിനാ ഞാന്‍ അങ്ങനെ തിരിച്ചു ചോദിക്കുന്നത്? എനിക്കു കാണാം നിന്റെ കണ്ണുകള്‍ തന്നെ എല്ലാം എന്നോടു പറയുന്നത്..ഇനി നിനക്ക് അങ്ങനെ ഒന്നുമില്ല എന്നുണ്ടോ?
രഞ്ജിത് ന്നു വെച്ചാ ജീവനാ..നീ തന്നെ എന്നോട് ഇതു പറയാന്‍ വേണ്ടി ഞാന്‍ വെയിറ്റ് ചെയ്യുവായിരുന്നു..!
ശരിക്കും..? എനിക്കിതു വിശ്വസിക്കാമോ?..
ഉം.. വിശ്വസിച്ചോളൂ..
രൂപാ.. എന്തു രസമാ നീ ചിരിച്ചു നില്‍കുന്ന ഫോട്ടോ കാണാന്‍.. അത് ഞാന്‍ എത്ര തവണ നോക്കിനിന്നിട്ടുണ്ടെന്നു അറിയാമോ?.. ഇതൊക്കെ ഒരു നിമിത്തമായി ഞാന്‍ കരുതുവാ ഇപ്പോ..എവിടെയോ ജനിച്ചു വളര്‍ന്ന നമ്മള്‍ ഈ ഓര്‍ക്കുട്ടില്‍ വന്നു ചേരാനും നമ്മള്‍ കണ്ടുമുട്ടാനും.. ആദ്യമൊക്കെ നീ ആ നിതിനോട് ചാറ്റിങ്ങും സ്ക്രപിങ്ങും കണ്ടപ്പോ ഒന്നും വേണ്ട ശരിയാവുകേല എന്നു ഞാന്‍ കരുതിയതാ.. അവന്റെ പ്രൊഫൈല്‍ ഡിലീറ്റ് ആയി പോയപ്പോള്‍ ഞാന്‍ കുറച്ച് ആശ്വസിച്ചതാ.. പക്ഷേ അപ്പഴും അവന്‍ നീയുമായി ജിമെയില്‍ വഴി ചാറ്റിങ് ആണെന്നറിഞ്ഞപ്പോ വീണ്ടും എന്റെ മനസ്സ് തകര്‍ന്നുപോയി.. ഇന്നു പക്ഷേ എനിക്ക് നിന്നോട് എന്തെന്നില്ലാത്തൊരിഷ്ടം ഫീല്‍ ചെയ്യുന്നു. ഇനിയെങ്കിലും പറഞ്ഞില്ലെങ്കില്‍ എനിക്ക് പിന്നെ, മനസ്സില്‍ അങ്ങനെയൊരു ഭാരം തങ്ങി നില്‍ക്കുന്നത് പോലെയായിരിക്കും..!
അങ്ങനെയൊക്കെ എന്തിനാ ചിന്തിക്കാന്‍ പോകുന്നത് മിഥു...നിതിന്‍ ആയിട്ട് കമ്പയര്‍ ചെയ്യുമ്പോ രഞ്ജിത്തിനു സ്വല്പം ലുക്ക് കുറവാണെങ്കിലും നിനക്ക് ഭയങ്കര ബുദ്ധിയല്ലേ?. മാത്രമല്ല പലപ്പോഴും നിതിനായിരിക്കും എന്നോട് ഇങ്ങോട്ട് ഇടിച്ചുകയറി സംസാരിക്കാന്‍ വരുന്നത്. എനിക്കത് ഇഷ്ടമല്ല എന്നു എങ്ങനെയാ ഞാന്‍ പറയുക.. ഞാന്‍ എല്ലാത്തിനും ഉം ഉം എന്ന് മൂളിക്കോണ്ടിരിക്കാറേയുള്ളൂ.. രഞ്ജിത്തേ പേടിക്കേണ്ടാട്ടോ.. ഈ രൂപാ എന്നും രഞ്ജിത്തന്റെ മാത്രം ആണ്.. രഞ്ജിത്തന്റെ മാത്രം..!
സത്യം.? എനിക്ക് വിശ്വസിക്കാമോ? ഞാന്‍ സ്വപ്നം കാണുകയൊന്നുമല്ലല്ലോ? ഞാന്‍ എന്റെ കയ്യില്‍ ഒന്നു നുള്ളി നോക്കട്ടെ..!
ശ്ശെ!..നുള്ളണ്ടായിരുന്നു..സ്വപ്നമായിരുന്നല്ലേ..?കോപ്പ്.. സ്വപ്നമായിരുന്നെങ്കിലും നല്ല രസമുണ്ടായിരുന്നു. സമയം എത്രയായീന്നാവോ? വെളുപ്പാന്‍ കാലത്ത് കാണുന്ന സ്വപ്നം ഫലിക്കും..!
സമയം 6... അച്ഛനും അമ്മയും ഓഫീസില്‍ പോയ അപ്പോള്‍ തന്നെ നെറ്റ് എടുത്തു അവളുടെ എന്തെങ്കിലും സ്ക്രാപ്പ് വനിട്ടുണ്ടോ എന്നറിയാന്‍...ബട്ട് നോ..! അവള്‍ എന്റെ ഫ്രണ്ട് റിക്വസ്റ്റ് പോലും accept ചെയ്തിടില്ല.! however കുറെ നാള്‍ കഴിഞ്ഞപ്പോള്‍ അവള്‍ എന്നെ accept ചെയ്തു, ബട്ട് സ്ക്രാപ്പ്ഉം തേങ്ങയും ഒന്നും ഇല്ല.. കുറെ നാള്‍ ആഹ് ഉണ്ടക്കണ്ണീ ആയിരുന്നു എന്റെ സ്വപ്നങ്ങളില്‍, അവളുടെ പേര് ആയിരുന്നു എന്റെ പാസ്സ്‌വേര്‍ഡ്.. ബട്ട് പതുക്കെ പതുക്കെ അവള്‍ ഓര്‍കുടില്‍ വരാതായി.. ഒരു നാള്‍ ഞാന്‍ അവളുടെ പ്രൊഫൈലില്‍ married എന്ന് എഴുതിയത് കണ്ടു, ബട്ട് അപ്പോളേക്കും എന്റെ സ്വപ്നങ്ങളില്‍ അവള്‍ വരാതായി കഴിഞ്ഞിരുന്നു.. 3 മാസം മുന്‍പ് അവളുടെ പ്രൊഫൈല്‍ ഫോട്ടോ അവള്‍ ഒരു കുട്ടിയുടെ ആക്കി.. ആല്‍ബം നിറയെ ആഹ് കുട്ടിയുടെ കളിതമാശകള്‍ നിറഞ്ഞ കുറെ ഫോട്ടോസ്... അതെഅത് രൂപയുടെ 5 മാസം പ്രായമായ മകന്‍ ആയിരുന്നു.. ഇതു എന്‍റെ കസിന്‍ ലക്ഷ്മിയോട് പറഞ്ഞപ്പോള്‍ അവളുടെ ഡയലോഗ് ഇതായിരുന്നു.. മോനെ അത് നിനക്ക് പിറക്കാതെ പോയ മകന്‍ അല്ലേട ഹ ഹ് ഹ ! :)



3 comments:
paavam...saaramillada...ellam dhaivathinte vikrthigal....
ssho.. athil ninnellam njan recover aayeda.. :)
രൂപ എനിയ്ക്കും ഇഷ്ടമാണ്
Post a Comment