ഒരുപാട് കാലത്തിനു ശേഷം ആണ് ഞാന്‍ ഈ ബോല്ഗില്‍ ഒരു പോസ്റ്റ് ഇടുനത് ! എന്തെ എന്ന് ചോദിച്ചാല്‍ പ്രേതെകിച്ചു ഒന്നും ഇല്ല, ടോപ്പിക്ക് വല്ലതും എഴുതാന്‍ കിട്ടണ്ടേ ?. എന്റെ എഞ്ചിനീയറിംഗ് പഠനം അതിന്റെ അവസാന വര്‍ഷത്തില്‍ എത്തി നില്കുന്നു...
പോയ ഓരോ വര്‍ഷങ്ങളും എന്ന യാധാര്ഥ്യത്തിന്റ്റെ തിരിച്ചറിവാണ്.. തിരിച്ചെത്താന്‍ പറ്റാത്ത നല്ലകാലത്തെ ഓര്‍മ്മപ്പുസ്തകത്തില്‍ എഴുതിച്ചേര്‍ക്കലും ആണ്.. എന്ത് നേടി എന്ന പുനര്ചിന്തനത്തിന്റെ അവസരവും മുന്നിലെ ജീവിത പാതയെക്കുറിച്ചുള്ള വ്യാകുലതകളും ആണ്..
(എന്റമ്മേ! ഈ പോക്കുപോയാല്‍ ഞാനിത് കൊളമാക്കും.. നമുക്ക് നമ്മുടെ സ്ഥിരം കൂതറ സ്റ്റൈലു തന്നെ മതി!)
കോളേജ് തുടങ്ങുനതിനു മുന്‍പേ ഞാന്‍ ആലോചിച്ചത് "ദൈവമേ ഇനി 4 വര്‍ഷം എങ്ങനെ തള്ളി നീക്കും" എന്നാണു. പക്ഷെ എനിക്കിപ്പോള്‍ മനസിലാകുനില്ല എത്ര പെട്ടനാണ് കഴിഞ്ഞ 3 വര്‍ഷം കടന്നു പോയത് എന്ന്. ഓര്‍മകള്‍ അത് ഒരുപാടുണ്ട്. ഇത്രയും നാളത്തെ കോളേജ് ലൈഫിനെ കുറിച്ച്. ഞാന്‍ ഒരിക്കലും എന്റെ collegine ഇഷ്ട്ടപെട്ടിരുനില്ല. ക്ലാസ് മുറികലെക്കാള്‍ ഉപരിയായി ഞാന്‍ ഇഷ്ടപെട്ടിരുനത് canteenumy, വരാന്തകളെയും,free periodukaleyeyum, libraryeyum ആയിരുന്നു (ഞങ്ങള്‍ക്ക് ലൈബ്രറിയില്‍ പോയാല്‍ അവിടെ കിടന്നു ഉറങ്ങാം, ദാറ്റ് ഈസ് ദി പോയിന്റ്. തെറ്റിതരിക്കരുത്). പക്ഷെ എപ്പോള്‍ ഇതെല്ലാം ഒരു വര്‍ഷത്തിനുള്ളില്‍ നഷ്ട്ടപെടാന്‍ പോകുന്നു എന്നറിയുമ്പോള്‍ മനസ്സില്‍ എവിടെയോ വേദനയുടെ ഒരു ലഡ്ഡു പൊട്ടുന്നു. ഇനി ഈ ഒരു വര്‍ഷം കൂടി കഴിഞ്ഞാല്‍ ജീവന്‍ പണയം വച്ചുള്ള കട്ട് അടികള്‍ നടകിലല്ലോ എന്ന്കൂടി ആലോചികുമ്പോള്‍ മറ്റൊരു ലഡ്ഡു കൂടി മനസ്സില്‍ പൊട്ടുന്നു.
കോളേജിലെ ആദ്യദിനം ഞാന്‍ സെര്‍ച്ച് ചെയ്തത് എന്നെ പോലെ ഏതെങ്കിലും മാന്യന്മാര്‍ കോളേജില്‍ ഉണ്ടോ എന്നായിരുന്നു. പതിയെ പതിയെ മനസിലായി ഉള്ള ഗടികള്‍ മൊത്തം നമുക്ക് പറ്റിയ ടീം ആണ് എന്ന്. ഒരുപാട് നല്ല കൂട്ടുകാരെ കിട്ടി ! അത് തന്നെയാണ് എനിക്ക് ഈ കോളേജില്‍ നിന്ന് കിട്ടിയ സമ്പാദ്യം.. ഒരുപക്ഷെ ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യവും ഇവര്‍ തന്നെ ആയിരിക്കും. ഞങ്ങള്‍ക്കിടയില്‍ ഉണ്ടായ ഒരുപാട് തമാശകള്‍ ഉണ്ട് ബട്ട് അവ എല്ലാം രഹസ്യമായി തന്നെ ഇരികട്ടെ, അവ എല്ലാം ഇപ്പോള്‍ പരസ്യമാക്കിയാല്‍ പലരും എന്നെ ഓട്ടോ വിളിച്ചു വന്നു തല്ലാന്‍ ചാന്‍സ് ഉണ്ട്. സൊ അതൊക്കെ പിന്നെ പരസ്യം ആക്കാം :).
കോളേജ് കഴിഞ്ഞാല്‍ പിന്നെ ഉള്ള നല്ല ഓര്‍മകള്‍ ഞങ്ങളുടെ റൂമിനെ കുറിച്ചാണ്. സിനിമയ്ക്കു പോകലും, ചീട്ടു കളിയും, ഓരോ സിനിമയെയും കുറിച്ചുള്ള പോസ്റ്മോര്ട്ടങ്ങളും എല്ലാം ഒരിക്കലും ഓര്‍മകളില്‍ നിന്നും മാഞ്ഞു പോകത്തവ ആണ് ഇനിയും ഒരുപാടുണ്ട് ഞങ്ങളുടെ റൂമിനെ കുറിച്ച് പറയാന്‍.. ബട്ട് അതൊക്കെ എഴുതാന്‍ ഈ ബ്ലോഗ് മതിയാകാതെ വരും. സൊ അതൊക്കെ ഒരു വെബ്സൈറ്റ് തുടങ്ങിയിട്ട് പറയാം.. ;-)
ഇനി ഈ സന്തോഷങ്ങള്‍ എല്ലാം അവസാനിക്യാന്‍ 1 വര്‍ഷം കൂടി... അത് കഴിഞ്ഞാല്‍ എന്റെ ഇഷ്ട്ടങ്ങള്‍ ഓരോനായി എനിക്ക് നഷ്ട്ടപെടാന്‍ പോകുന്നു. എന്തെന്നറിയില്ല ഈ പോസ്റ്റില്‍ അധികം എഴുതാന്‍ എനിക്ക് സാധികുനില്ല, ഞാന്‍ എവിടെ ഇതിനൊരു ഫുള്‍ സ്റ്റോപ്പ് ഇടുക ആണ്.
എത്രയും മനോഹരമായ നിമിഷങ്ങള്‍ തന്ന എന്റെ എല്ലാ കൂട്ടുകാര്‍ക്കും നന്ദി.




4 comments:
pedikenda aliya iniyum varshaghal edukkum nammal clg vittu piriyan
.
.
.
.
arear ezhuthi pass avanamallo......
athu shariyaa aliyaa... adutha janmavum nammal ezhuthi konde erikkum ! ;)
അനിയാ ഇനിയും എഴുതാന്‍ കയിയട്ടെ എന്ന് ആശംശിക്കുന്നു
Thanku Koban chetta.. :)
Post a Comment